സ്കൂളിലെ മൂന്നാം ദിവസം

19-2-2022
Saturday 

        രാവിലെ 9:15 ന് സ്കൂളിൽ എത്തുകയും HM ന്റെ റൂമിൽ പോയി സൈൻ ചെയ്യുകയും ചെയ്തു. ശേഷം 11.30 ക്ക് 8J ക്ലാസ്സിൽ കയറി കുട്ടികളെ പരിചയപെട്ടു. വളരെ നല്ല ക്ലാസ്സ്‌ ആയിരുന്നു. വളരെ നിഷ്കളങ്കരായ കുട്ടികൾ.എന്റെ ഒപ്പം ക്ലാസ്സ്‌ എടുക്കാൻ രാജി ടീച്ചറും ഉണ്ടായിരുന്നു. ഒരു കൊച്ചു മിടുക്കൻ ഞങ്ങൾക്ക് പാട്ട് പാടി തന്നു. അവരോട് ഭാവിയിൽ ആരാകണം എന്ന ചോദ്യത്തിന് വളരെ നല്ല പ്രതികരണം ആണ് ലഭിച്ചത്. തുടർന്ന് ലെഞ്ച് ബ്രേക്ക്നു ശേഷം ബൈജു സർ ന്റെ മലയാളം ക്ലാസും ഷൈൻ സർ ന്റെ കണക്കു ക്ലാസും ഒബ്സെർവ് ചെയ്തു. ഇന്ന് സ്കൂളിലെ കുട്ടികൾക്ക് പാൽ നൽകുന്ന ദിവസം ആയിരുന്നു. എല്ലാവരും അച്ചടക്കത്തോടെ വന്ന് പോഷക ആഹാരം വാങ്ങി. വളരെ മികവുറ്റ അധ്യാപകർ ആയിരുന്നു അവിടെ ക്ലാസ്സ്‌ എടക്കുന്നത്.
          ബൈജു സർ തന്റെ മലയാളം ക്ലാസ്സ്‌ എടുത്തത് കവിത ചൊല്ലി അതിന്റ അർത്ഥം പറഞ്ഞു കൊടുക്കുന്ന രീതിയിൽ ആണ്. ഇൻട്രാക്റ്റീവ് ആയ ക്ലാസ്സ്‌ ആയിരുന്നു. കൂടാതെ മറ്റ് സബ്ജെക്ട് ആയി ബന്ധപ്പെടുത്തിയും സർ തന്റെ പാo ഭാഗത്തെ കുട്ടികളിൽ കൂടുതൽ ബലപെടുത്തി.
 ഷൈൻ സർ വളരെ മികവുറ്റ ഒരു അധ്യാപകൻ ആയിരുന്നു വൈറ്റ് ബോർഡ്സിസ്റ്റമാറ്റി  ക് ആയി    ഉപ  യോഗിക്കുന്നതിൽ അദ്ദേഹത്തിന്റെ കഴിവു പ്രശംസനീയമാണ്. വെകുന്നേരം ദേശിയ ഗാനത്തോടെ സ്കൂൾ ടൈം കഴിഞ്ഞു.

Popular posts from this blog

4-8-2023 Friday