NACC സന്ദർശനം ഒരു പുതിയ അനുഭവം ✨️

14/12/2021
Tuesday


         പതിവിലും സുന്ദരിയായി NACC വിസിറ്റിനായി കോളേജ് ഒരുങ്ങിക്കഴിഞ്ഞു. കാത്തിരുപ്പിന് വിരാമം ഇട്ട് ആ ദിനം ആഗതമായി.ചാപലിലെ പ്രാത്ഥനയ്ക്കു ശേഷം യോഗ ക്ലാസ്സ്‌ ആയിരുന്നു. സർ പ്രാക്റ്റികൾ ക്ലാസും തിയറി ക്ലാസും എടുത്തു.ആ ക്ലാസിനു ശേഷം മനസും ശരീരവും ഒന്നുകൂടി ഉണർന്നു. അടുത്ത ക്ലാസ്സ്‌ മായ ടീച്ചറിന്റെ ആയിരുന്നു. ടീച്ചർ ഒരു അധ്യാപകനു വേണ്ട ഗുണങ്ങൾ ആൽഫബറ്റ് ഓഡറിൽ എഴുതാൻ ആവശ്യപ്പെട്ടു. ക്ലാസ്സിനെ തന്നെ ഉണർത്തിയ ഒരു പ്രവർത്തനം ആയിരുന്ന അത്. എല്ലാവരുടെയും പങ്കാളിത്തം ആ വർക്കിൽ കാണാൻ സാധിച്ചു. അധികം തിയറി ക്ലാസ്സ്‌ അന്നുണ്ടായിരുന്നില്ല. കാരണം NACC വിസിറ്റുമായി ബന്ധപ്പെട്ടു നിരവതി കലാപരിപാടികൾ അവിടെ ഒരുങ്ങുന്നുണ്ടായിരുന്നു. രാത്രി ഏറെ വൈകുന്നത് വരെയുള്ള പരിപാടികൾ സംഘടിപ്പിച്ചിരുന്നു. ഒരു ദൃശ്യ ശ്രവ്യ ഉത്സവം തന്നെ അരങ്ങേറിയിരുന്നു.

Popular posts from this blog

4-8-2023 Friday