മനം നിറഞ്ഞ്
9/12/2021
Thursday
ചപ്പാലിലെ
പ്രധാനക്ക് ശേഷം. എല്ലാ ദിവസത്തിൽ നിന്നും വ്യത്യസ്തമായി പുതിയ ഒരു ഓഡിറ്റോറിയത്തിൽ ആയിരുന്നു ജോജു സർ ക്ലാസ്സ് വെച്ചത്. സർ ഞങ്ങളോട് പെട്ടന്ന് ഒരു ഗ്രൂപ്പ് ആവാൻ പറഞ്ഞു. അങ്ങനെ പെട്ടന്ന് തന്നെ ഒരു സിംഗിൾ ഗ്രൂപ്പ് ഞങ്ങൾ രൂപീകരിച്ചു. സർ 2വിഷയങ്ങൾ പറഞ്ഞു. ടെക്നോളജിയുടെ ഗുണവും ദോഷവും ലിസ്റ്റ് ചെയ്യാൻ പറഞ്ഞു. വളരെ ഊർജ്ജസ്വലമായ ഒരു ഡിസ്കഷൻ ആയിരുന്നു അത്. വ്യത്യസ്തമായ കാഴ്ചപ്പാടുള്ള കുറച്ച് പേർ ചേരുന്നതു വഴി വ്യത്യസ്തമായ കാഴ്ചപ്പാടിൽ ഒരു വിഷയത്തെ സമീപിക്കാൻ ഈ ചർച്ച കൊണ്ട് സാധിച്ചു.
വ്യത്യസ്തമായ ഈ ക്ലാസിനു ശേഷം വട്ടപ്പാറയിൽ സ്ഥിതി ചെയ്യുന്ന ആശ സദനത്തിൽ സോഷ്യൽ വിസിറ്റിനു പോയി
കുറച്ച് നല്ല മനുഷ്യരെ പരിചയപെട്ടു. അവരുട കഴിവുകൾ കൺനിറയെ കണ്ടു.ഞങ്ങളും ഞങ്ങളാൽ കഴിയുന്ന കലാപരമായ കഴിവുകൾ അവർക്കു മുന്നിൽ കാഴ്ച്ച വെച്ചു. മനം നിറയാൻ ഇതിനോളം വേറെന്തു വേണം. ഈ ദിവസം ഇത്രയും പ്രതേകതയുള്ളതാക്കാൻ ആശ സധനത്തിലേക്കുള്ള വരവിനാൽ സാധിച്ചു. അവിടേക്കുള്ള യാത്രയിൽ ഞങ്ങൾ അന്താക്ഷരി കളിച്ചുകൊണ്ടാണ് വന്നതും തിരികെ കോളേജിലേക്ക് പോയതും തിരികെ കോളേജിൽ എത്തിയിട്ടും അവൻ തന്ന ചെറു പുഞ്ചിരികളുടെ നൈർമല്യം മനസ്സിൽ തങ്ങി നിന്നു.
ലഞ്ചിനു ശേഷം ടാലെന്റ്റ് ഹണ്ട് ആയിരുന്നു ഫ്യ്സിക്കൽ സയൻസിന്റെയും നാച്ചുറൽ സയൻസിന്റെയും മനോഹരമായ ദൃശ്യ, ശ്രവ്യ വിരുന്നായിരുന്ന ഇരു കൂട്ടരുടെയും. അങ്ങനെ ഒരു മഹോഹരമായ ദിനം കൂടി കടന്നു പോയി.