planting of Agricultural Saplings By Mar Theophilus Training college Family.
Day : 3
എല്ലാ ദിവസത്തെയും പോലെ പ്രാർത്ഥനയോടെയാണ് ക്ലാസ്സ് ആരംഭിച്ചത്. ബിന്ദു ടീച്ചർ ഒരു ഗ്രൂപ്പ് വർക്ക് തന്നിരുന്നു. സാമൂഹ്യ ശാസ്ത്രം ടെസ്റ്റിൽ നിന്ന് യൂണിറ്റ്, സബ് യൂണിറ്റും വേർതിരിച്ച് എഴുതാൻ.
ആൻസി ടീച്ചർ ആദ്യദിനം എന്നോണം എല്ലാവരെയും പരിചയപെട്ടു. ടീച്ചറിന്റ ക്ലാസ്സിനെ പറ്റിയും വിഷയത്തെ പറ്റിയും പറഞ്ഞു.
അടുത്തതായി ജിബി ടീച്ചറിന്റ ക്ലാസ്സ് ആയിരുന്നു. ടീച്ചർ എല്ലാവർക്കും ഒരു ടാസ്ക് നൽകി. ജനറൽ ക്ലാസ്സിലെ എല്ലാവരും തമ്മിൽ പരസ്പരം പരിചയപ്പെടാൻ പറഞ്ഞു. പേരും, സബ്ജെക്ട്, ഒരു പോസിറ്റീവ് ക്യുറ്റേഷൻ കൂടി ശേഖരിക്കാൻ പറഞ്ഞു. ഞാൻ 20പേരെ പരിചയപെട്ടു. അപ്രതീക്ഷിതം എന്നോണം ക്ലാസ്സിൽ വന്ന സിസ്റ്റർ ഞങ്ങൾക്ക് മോട്ടിവേഷൻ തരുന്ന ഒരു ആശയവിനിമയം നടത്തി. ശേഷം ഫിസിക്കൽ എഡ്യൂക്കേഷൻ സർന്റെ ക്ലാസ്സ് ആയിരുന്നു. സർ ഞങ്ങളെ പുതിയ ഒരു ഗെയിം കളിപ്പിച്ചു. Catch the leader. നല്ല ഒരു ഗെയിം ആയിരുന്നു. ക്ലാസ്സ് മുറിയിൽ ആണ് കളിച്ചതു.
തുടർന്ന് കോളേജിൽ കാർഷിക വിലകൾ നടുന്ന പ്രോഗ്രാം ആയിരുന്നു.
ഒരു വ്യക്തിയുടെ ശാരീരികാരോഗ്യം നിലനിർത്തുന്നതിനു ദൈനം ദിനം ശരാശരി 300ഗ്രാം പച്ചക്കറി എങ്കിലും കഴിക്കണം എന്നാണ് ലോകആരോഗ്യ സംഘടന നിർദ്ദേശിച്ചിട്ടുള്ളത്. എന്നാൽ നമ്മുടെ പച്ചക്കറി ഉപയോഗം ശരാശരി 30ഗ്രാം മാത്രമാണ്. ഇത് നാം ചിന്തിക്കേണ്ട ഒരു വിഷമം തന്നെയാണ്.