Journey Of New Experience In Mar Theophilus Training college.

                                                  DAY :1   ജീവിതത്തെ ഒരു പരീക്ഷണ ശാലയായ് കണ്ട്, എന്റെ പരീക്ഷണങ്ങളിൽ ഒന്നായിരുന്നു മാർ തിയോഫിസ് ട്രെയിനിങ് കോളേജ് ഫാമിലിയിലെ ഒരു അംഗം ആവുക എന്നുള്ളത്.
 ഭാവിയിൽ ഒരു അദ്ധ്യാപികയാവുക എന്ന ആഗ്രഹം എന്നിൽ നാളിതുവരെയും തോന്നിയിരുന്നില്ല. എന്നാൽ ദൈവ നിയോഗം എന്നോണം ഞാൻ അദ്ധ്യാപനത്തിന്റെ പാതയിലേക്ക് വന്ന്ചേരുകയായിരുന്നു. മാർ തിയോഫിലസ് ട്രെയിനിങ് കോളേജിൽ അഡ്മിഷൻ എടുത്തു.
           ഇന്ന് മാർ തിയോഫിലസ് ട്രെയിനിങ് കോളേജിലെ ആദ്യ ദിനം ആയിരുന്നു. പുതിയ അദ്ധ്യാന വർഷത്തിന്റ ഉത്ഘാടന ചടങ്ങിന് സംഘ]ടകത്വം വഹിച്ചത് സീനിയർ വിദ്യാർത്തികൾ ആയിരുന്നു.
      പ്രാർത്ഥനയോട് കൂടിയാണ് ചടങ്ങ് ആരംഭിച്ചത്. ചടങ്ങിന് മാറ്റ് കൂട്ടുന്നതിനു നൃത്തവും സംഘടിപ്പിച്ചിരുന്നു. അറിവിന്റെ വെളിച്ചം അഗ്നിയുടെ രൂപത്തിൽ നിലവിളക്കിൽ പകർത്തുകയും അത് മെഴുകുതിരിയെ മാധ്യമമാക്കി വേദിയിൽ സന്നിഹിതരായ എല്ലാവർക്കും പകർന്നു നൽകി ചടങ്ങിനെ അർത്ഥവത്താക്കി. ഈ ദിനം എന്റെ ജീവിതത്തിലും മുന്നോട്ടുള്ള പാതയിലും ഒരു നാഴിക കല്ലുത്തന്നെയാണ്.

Popular posts from this blog

4-8-2023 Friday