വിദ്യ തന്നെ മഹാധനം
Day :4
പ്രാത്ഥനയ്ക്കു ശേഷം ക്ലാസ്സ് ആരംഭിച്ചു. പ്രിൻസിപ്പൽ ആണ് ക്ലാസ്സ് എടുത്തത്. ഞങ്ങൾ എല്ലാവർക്കും ടീച്ചർ എന്നാൽ surrogative parent, motivater and scaffold ആയിരിക്കണം എന്ന് പറഞ്ഞുതന്നു. ടീച്ചർ എന്നാൽ സമൂഹത്തെ നിർമ്മിക്കുന്ന വ്യക്തി ആണ്. സമൂഹത്തിന്റെ വളർച്ചക്ക് ടീച്ചറിന്റെ പങ്ക് വളരെ വലുതാണ്.
അടുത്ത ക്ലാസ്സ് ജോജു സർന്റെ ആയിരുന്നു. അദ്ദേഹത്തിന്റെ ക്ലാസ്സ് ഞങ്ങളെ കൂടുതൽ ക്രീയേറ്റീവ് ആക്കുന്നതിനു പ്രചോദനം നൽകുന്ന ഒന്നായിരുന്നു. ഒരു മലയാളം ശുഭചിന്ത എല്ലാവരും തയ്യാറാക്കണം എന്ന് സർ ആവശ്യപ്പെട്ടു.
മായ ടീച്ചറിന്റ ക്ലാസ്സിൽ ചർച്ച ചെയ്തത് എന്താണ് Education അഥവാ വിദ്യാഭ്യാസം എന്നുള്ളതാണ്. കുട്ടികൾ അവരുടെ മനസ്സിൽ ഉള്ള ആശയങ്ങൾ പങ്കുവെച്ചു. വിദ്യാഭ്യാസം തുല്യതയും അവസരങ്ങളും പ്രധാനം ചെയ്യും. അങ്ങനെ നിരവതി ആശയങ്ങൾ ചർച്ച ചെയ്തു. എന്നാൽ എനിക്ക് ഓർമ്മ വന്നത് ഈ വരികൾ ആണ്.
" കൊണ്ടു പോകില്ല ചോരൻമാർ
കൊടുക്കും തോറും ഏറിടും
മേന്മനൽകും മരിച്ചാലും
വിദ്യ തന്നെ മഹാധനം."
അവസാനത്തെ ക്ലാസ്സ് talent hund ന്റെ ചർച്ചയ്ക്ക് വേണ്ടി ഉള്ളതായിരുന്നു.