സ്‌നേഹപൂർവം ടീച്ചറിനൊരു കത്ത്, ഒരു വ്യത്യസ്ത അനുഭവം.

Day :2

'By education I mean an all-round drawing out of the best in child and man-body, mind and spirit '              
                        "Mahatma Gandhi"                                               
രണ്ടാം ദിവസത്തിന്റെ തുടക്കം ബഹുമാനപ്പെട്ട പ്രിൻസിപ്പൽ ആണ് ആദ്യ ക്ലാസ്സ്‌ നയിച്ചത്. അദ്ദേഹം മഹാത്മാ ഗാന്ധിയുടെ നിർവചനത്തോടെയാണ് തുടങ്ങിയത്. എന്നാൽ അദ്ദേഹത്തിന്റെ ക്ലാസ്സിനെ വ്യത്യസ്തം ആക്കിയത് അതൊന്നുമല്ല. എല്ലാവരോടും  തങ്ങളുടെ പ്രിയപ്പെട്ട 
ടീച്ചറിന് ഒരു കത്തെഴുതാൻ ആവശ്യപ്പെട്ടു. ഞാൻ എന്നെ മലയാളം പഠിപ്പിച്ച സ്നേഹ ലത ടീച്ചറിനാണ് കത്തെഴുതിയത്. ഏതാനും നിമിഷത്തെ കത്തെഴുത്തിനു ശേഷം ഓരോ ഓപ്ഷനിൽ നിന്നും ഒരു തന്റെ കത്ത് വായിക്കാൻ ആവശ്യപ്പെട്ടു. ശേഷം ഓരോ കത്തിൽ നിന്നും പ്രതിഭലിക്കുന്ന ആശയങ്ങളെ സർ ബോഡിൽ കുറിച്ചിട്ടു.സർ ചോദിക്കാതെ ചോദിച്ച ഒരു ചോദ്യത്തിന്റെ ഉത്തരമാണ് ബോഡിൽ കുറിച്ചിട്ട ബുള്ളറ്റ് പോയിന്റിൽ നിന്നും ലഭിച്ചത്. ഒരു അദ്ധ്യാപിക എങ്ങനെ ആയിരിക്കണം എന്ന ഉത്തരമാണ് എല്ലാവരും പറയാതെ പറഞ്ഞത്.അദ്ധ്യാപനത്തിന്റെ പാതയിൽ ഉപകരിക്കുന്ന projection technique എന്ന രീതിയാണ്   സർ ഞങ്ങളെ  ഈ വർക്കിലൂടെ മനസിലാക്കി  തന്നത്.
സർന്റെ ക്ലാസിനു ശേഷം ജിബി ടീച്ചറിന്റ ക്ലാസ്സ്‌ ആയിരുന്നു. ക്ലാസ്സ്‌ മുറിയാകെ പോസിറ്റീവ് വൈബ് കൊണ്ടുവരുന്നതിൽ ടീച്ചറിന്റെ കഴിവ് പ്രശംസനീയം തന്നെ. ടീച്ചറിനെ ഒരു പോസിറ്റീവ് എനർജി ബോംബിനോട് ഉപമിക്കാനാണ് എനിക്ക് തോന്നിയത്.
ടീച്ചർ എല്ലാവരിൽ നിന്നും വ്യത്യസ്തയായ് എനിക്ക് തോന്നി. തുടക്കത്തിൽ തന്നെ ടീച്ചർ തന്ന വർക്കും വ്യത്യസ്തം ആയിരുന്നു.
എല്ലാവരും ബുക്ക്‌ തുറന്ന് തലയുടെ മുകളിൽ വയ്ക്കാൻ പറഞ്ഞു. ശേഷം ഒരു വട്ടം വരയ്ക്കാൻ ആവശ്യപെട്ടു. എല്ലാവരും അത് ചെയ്തു. പിന്നീട് ആ വട്ടത്തിൽ കണ്ണ് വരയ്ക്കാൻ പറഞ്ഞു. എന്നാൽ ടീച്ചർ ഇത്തരത്തിൽ വരയ്ക്കാൻ പറയുമെന്ന് ആരും പ്രതീക്ഷിച്ചില്ല. അതുകൊണ്ട് തന്നെ പേന എല്ലാവരും ചലിപ്പിച്ചിരുന്നു. ശേഷം ടീച്ചർ മൂക്കും മറ്റ് അവയവങ്ങളും വരയ്ക്കാൻ അവശ്യപെട്ടു. എല്ലാവരും അവർക്ക് പറ്റുന്നത് പോലെ രചനകൾ നടത്തി അതിനു സ്വന്തം പേരും നൽകി. ഈ വർക്കിലൂടെ ടീച്ചർ മനസിലാക്കി തന്നത് ഒരു ടീച്ചർ വരാൻ പോകുന്ന മനസിലാക്കണം. അഥവാ എല്ലായിപ്പോഴും updated ആയിരിക്കണം എന്നാണ്. ശേഷം ടീച്ചർ ഷാരൂഖ് ഖാൻന്റെ സിനിമയിലെ kal-ho na ho song പാടുകയും. എല്ലാവരെയും കൊണ്ട് ഏറ്റുപാടിക്കയും ചെയ്തു.
മായ ടീച്ചറിന്റ ക്ലാസ്സ്‌ മറ്റൊരു അനുഭവം തന്നെയായിരുന്നു. സാധാരണ എല്ലാവരും ടീച്ചർമാരിൽ നിന്നുള്ള നല്ല അനുഭവം ആണ് ആദ്യം തിരക്കിയത്. എന്നാൽ ടീച്ചർ ചോദിച്ചത് ദുരനുഭവമാണ്. അത് എല്ലാവരോടും പങ്കുവയ്ക്കാനും അവശ്യപെട്ടു. കുറച്ചു പേർ അവർക്കുണ്ടായ അനുഭവങ്ങൾ പങ്കുവച്ചു. ആദ്യ ക്ലാസ്സ്‌ ആയതു കൊണ്ട് തന്നെ എല്ലാവരും അതുമായി യോചിച്ചു പോകുന്നതിനു വേണ്ടി ടീച്ചർ ഒരു ഗാനം ഇട്ടു തന്നു അതിനൊപ്പം നൃത്തം ചെയ്യാൻ പറഞ്ഞു. ആ ഗാനം എനിക്ക് പരിചിതം ആയിരുന്നു. കാരണം അത് NCC ഗാനം ആയിരുന്നു.ഈ ആക്ടിവിറ്റി ഞങ്ങളിൽ യൂണിറ്റി ഉണ്ടാക്കി.
ജോജു സർ ആയിരുന്നു അടുത്ത ക്ലാസ്സ്‌ എടുത്തത്. അദ്ദേഹത്തിന്റെ മോട്ടിവേഷണൽ ക്ലാസ്സ്‌ വളരെ ആകർഷകം ആയിരുന്നു. ജ്ഞാനത്തിൽ വളരണം, ഹൃദയം വിശാലമാക്കണം, ആരും ചെയ്യാത്തത് ചെയ്യണം. തുടങ്ങിയ ആശയങ്ങൾ ആണ് അദ്ദേഹം ആദ്യ ക്ലാസ്സിൽ തന്നെ കൈമാറിയത്.
ഓപ്ഷണൽ ക്ലാസ്സിൽ ബിന്ദു ടീച്ചർ ഞങ്ങളെ പരിചയപ്പെടുകയും ബുക്ക്‌ റിവ്യൂവിനെ കുറിച്ച് ചർച്ച ചെയ്യുകയും ചെയ്തു. ഇന്നത്തെ അവസാന ക്ലാസ്സ്‌ ഫിസിക്കൽ എഡ്യൂക്കേഷൻ ആയിരുന്നു.  ഗെയിംമിനെക്കുറിച്ച് ചർച്ച ചെയ്തു.
ആദ്യദിവസം തന്നെ ഒരുപാട് വ്യത്യസ്ത അനുഭവങ്ങൾ ആണ് ഉണ്ടായത്. ഇതെല്ലാം എന്റെ ജീവിതത്തിൽ ഒരു മുതൽക്കൂട്ട് ആകുമെന്ന് ഞാൻ വിശ്വസിക്കുന്നു.

Popular posts from this blog

4-8-2023 Friday